കോട്ടയം: ചങ്ങനാശേരി വടക്കേക്കരയിൽ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. ചേന്നങ്കരി സ്വദേശി കിഷോർ (36) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കുടുംബകലഹത്തെ തുടർന്ന് ആത്മഹത്യചെയ്തതാണെന്നാണ് അറിയുന്നത്. തല വേർപ്പെട്ട നിലയിലായിരുന്നു. ചങ്ങനാശേരി സി.ഐ പി.വി മനോജ്കുമാർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.