sndp

ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെയും 59 ശാഖകളുടെയും നേതൃത്വത്തിൽ ആറാമത് ആനന്ദാശ്രമം തീർത്ഥാടനം നടന്നു. രാവിലെ പതിവ് പൂജകളും തുടർന്ന് 9 മുതൽ തീർത്ഥാടന ഘോഷയാത്ര, തൃപ്പടിക്കാഴ്ച്ച, മഹാപ്രസാദമൂട്ട്, നടതുറക്കൽ, താലപ്പൊലിഘോഷയാത്ര എന്നിവയും നടന്നു. തീർത്ഥാടന സമ്മേളനം ശിവഗിരിമഠം, വിശ്വഗാജിമഠം മുഹമ്മ അസ്പർശാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. അനുഗ്രഹപ്രഭാഷണവും നടത്തി. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ തീർത്ഥാടന സന്ദേശം നല്കി. യോഗം ഡയറക്ടർ ബോർഡ് അംഗം എൻ. നടേശൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി രാജമ്മ ടീച്ചർ, യൂണിയൻ കൗൺസിലർമാരായ എസ്.സാലിച്ചൻ, പി. അജയകുമാർ, പി.ബി. രാജീവ്, പി.എൻ. പ്രതാപൻ, സുഭാഷ്, സി.ജി. രമേശ്, ആനന്ദാശ്രമം ശാഖാ വൈസ് പ്രസിഡന്റ് ടി.എസ്. സജിത്ത് റോയി, ആനന്ദാശ്രമം സെക്രട്ടറി ഇൻ ചാർജ് ആർ. സന്തോഷ് രവിസദനം, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അജിത് മോഹൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അനിൽ കണ്ണാടി, വൈദിക സമിതി പ്രസിഡന്റ് ഷിബു ശാന്തികൾ എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും ആനന്ദാശ്രമം ശാഖാ പ്രസിഡന്റ് ടി.ഡി. രമേശൻ നന്ദിയും പറഞ്ഞു.

രാവിലെ 10ന് വിവിധ ശാഖകളിൽ നിന്ന് ആരംഭിച്ച തീർത്ഥാടനഘോഷയാത്ര ആനന്ദാശ്രമത്തിൽ സമാപിച്ചു. 59, 1348, തൃക്കൊടിത്താനം, 1797 പാലക്കുളം, 325 പായിപ്പാട്, 3221 നാലുകോടി, 3237 വെള്ളാപ്പള്ളി, 2805 ളായിക്കാട്, 3052 പൂവം, 4599 ദൈവപ്പറമ്പ് എന്നീ ശാഖകൾ 60ാം നമ്പർ പെരുന്ന ശാഖയിൽ കേന്ദ്രീകരിച്ച് പുറപ്പെട്ട് ആനന്ദാശ്രമത്തിൽ എത്തിച്ചേർന്നു. 2404 പുഴവാത്, 3095 വെട്ടിത്തുരുത്ത്, 1165 പറാൽ, 2584 വാഴപ്പള്ളി, 3207 വടക്കേക്കര, 5229 ഗുരുകുലം, 61 തുരുത്തി, 1519 ഇത്തിത്താനം, 1265 കുറിച്ചി, 5500 ഗുരുശ്രീപുരം, 4892 കുഴിമറ്റം എന്നീ ശാഖകൾ യൂണിയൻ ഓഫീസിൽ കേന്ദ്രീകരിച്ച് പുറപ്പെട്ട് ആനന്ദാശ്രമത്തിൽ എത്തിച്ചേർന്നു. 4893 പാത്താമുട്ടം വടക്ക്, 27 പാത്താമുട്ടം, 1688 ഇത്തിത്താനം, 4749 ചീരംചിറ, 5990 ഏനാചിറ, 774 മാടപ്പള്ളി എന്നീ ശാഖകൾ കൂനന്താനം ശാഖയിൽ കേന്ദ്രീകരിച്ച് പുറപ്പെട്ട് ആനന്ദാശ്രമത്തിൽ എത്തിച്ചേർന്നു.