lab

വൈക്കം : വൈക്കം ടി വി പുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ക്ലിനിക്കൽ ലാബോറട്ടറിയുടെ പ്രവർത്തനം ആരംഭിച്ചു. ടി വി പുരം പഞ്ചായത്ത് പ്രസിഡന്റ് ടി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.കെ.ആശ എം. എൽ. എ. ലാബോറട്ടറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ടി വി പുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കെട്ടിടം നവീകരിച്ചാണ് 10 ലക്ഷത്തോളം രൂപ വിനിയോഗിച്ച് ലാബ് പ്രാവർത്തികമാക്കിയത്. നിർധനരായ രോഗികൾക്ക് ഇനി കുറഞ്ഞ ചെലവിൽ വിശ്വസനീയമായി ക്ലിനിക്കൽ ലബോറട്ടറി പരിശോധനകൾ നടത്തി യഥാസമയം രോഗനിർണയം നടത്തി ചികിത്സയും പ്രതിരോധവും സാധ്യമാക്കാൻ കഴിയുമെന്ന് ടിവിപുരം പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ പറഞ്ഞു. ലാബിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മാലിന്യങ്ങൾ ഇല്ലാതാക്കാൻചായയും പലഹാരങ്ങളും ഒഴിവാക്കി ഫ്രൂട്ട് സാലഡാണ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് നൽകിയത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ.രഞ്ജിത്ത്, ഡോ.ജേക്കബ് വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീന തോമസ്, പഞ്ചായത്ത് അംഗങ്ങളായ കവിത റെജി, രമശിവദാസ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എൻ.നടേശൻ, ലീനമ്മ ഉദയകുമാർ, സെബാസ്റ്റ്യൻ ആന്റണി, എസ്.ബിജു, പഞ്ചായത്ത് സെക്രട്ടറി എൽ.പ്രസന്നകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.