വൈക്കം : കുടവെച്ചൂരിലെ സപ്ലൈകോ മാവേലി സ്റ്റോർ സൂപ്പർമാർക്കറ്റായി വിപുലീകരിച്ചത് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. സി.കെ.ആശ എം. എൽ. എ. അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള ആദ്യ വില്പന നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.കെ.രഞ്ജിത്ത്, പി.സുഗതൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി മംഗളാനന്ദൻ, ശ്രീദേവി ജയൻ, ഷിബു.കെ.എസ്, ലൈജു കുഞ്ഞുമോൻ, അശ്വതി.ടി.എം, മിനിമോൾ.കെ.ബി, കെ.ആർ.ഷൈലകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സപ്ലൈകോ എം.ഡി കെ.എൻ.സതീഷ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ വി.ജയപ്രകാശ് നന്ദിയും പറഞ്ഞു.