sammelanam

തലയോലപ്പറമ്പ് : ഇടയ്ക്കാട്ടുവയൽ ഗുരദേവ ക്ഷേത്രത്തിലെ പതിനാറാമത് തിരുവുത്സവാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച താണിശ്ശേരി വിപ്ലവ ശതാബ്ദി സമ്മേളനത്തിന്റെ ഉദ്ഘാടനം തലയോലപറമ്പ് യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു നിർവഹിക്കുന്നു. ശിവഗിരി മഠം സച്ചിതാനന്ദസ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് ഈ. ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു, ശാഖ പ്രസിഡന്റ്‌ വി കെ കൃഷ്ണൻകുട്ടി, സെക്രട്ടറി രവികുമാർ,വനിതാ സംഘം പ്രസിഡന്റ് ഉഷാമോഹനൻ, സലീലകൃഷ്ണൻകുട്ടി, രത്‌നകുമാരി വിജയൻ, അഭിഷേക്‌സുനിൽ, മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.