കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് രാവിലെ 7.30ന് ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. ഒളശ സനൽകുമാറിന്റെയും പാർട്ടിയുടെയും പഞ്ചവാദ്യം. കൺവൻഷൻ പന്തലിൽ വൈകിട്ട് 5.30ന് ഭജനാമൃതം, എട്ടു മുതൽ 8.30 വരെ തിരുവാതിര. എട്ടര മുതൽ ആനന്ദനടനം.

നാളെ പുലർച്ചെ അഞ്ചരയ്ക്ക് പള്ളിയുണർത്തൽ. ഏഴരയ്ക്ക് അഷ്ടാഭിഷേകം, 8.30ന് ശ്രീബലി, നാദസ്വരം. വൈകിട്ട് ഏഴിന് ദീപാരാധന. കൺവെൻഷൻ പന്തലിൽ രാവിലെ ആറു മുതൽ നാരായണീയ പാരായണം. ഒൻപത് മുതൽ കരോക്കെ ഗാനമേള. 30ന് രാവിലെ ഏഴരയ്ക്ക് അഷ്ടാഭിഷേകം, എട്ടരയ്ക്ക് ശ്രീബലി നാദസ്വരം. വൈകിട്ട് ആറരയക്ക് ദീപാരാധനയും ദീപക്കാഴ്ചയും. രാത്രി ഏഴരയ്ക്ക് ഓട്ടൻതുള്ളൽ. എട്ടു മുതൽ ഗോവിന്ദം ബാലഗോകുലത്തിന്റെ വിവിധ കലാപരിപാടികൾ.

31ന് രാവിലെ ഏഴിന് അഷ്ടാഭിഷേകം, എട്ടരയ്ക്ക് ശ്രീബലി, നാദസ്വരം. ഉച്ചയ്ക്ക് ഒരു മണി മുതൽ ഉത്സവബലി ദർശനം. വൈകിട്ട് ആറര മുതൽ ഏഴുവരെ ദീപാരാധന ദീപക്കാഴ്ച. തുടർന്ന് ശ്രീബലി, നാദസ്വരം. കൺവെൻഷൻ പന്തലിൽ വൈകിട്ട് ആറരയ്ക്ക് നാരായണീയം. രാത്രി എട്ടര മുതൽ തിരുവാതിര, ഒൻപത് മുതൽ നൃത്തനൃത്യങ്ങൾ.

ഫെബ്രുവരി ഒന്നിന് രാവിലെ ഏഴരയ്ക്ക് അഷ്ടാഭിഷേകം. എട്ടരയ്ക്കു ശ്രീബലി, നാദസ്വരം. വൈകിട്ട് ഏഴിന് പുഷ്പാഭിഷേകം. കൺവെൻഷൻ പന്തലിൽ വൈകിട്ട് ഏഴിന് ഭജന, രാത്രി എട്ടിന് സംഗീത സദസ്. രാത്രി ഒൻപതിന് തിരുവാതിര. 9.30 മുതൽ കരോക്കെ ഗാനമേള. രണ്ടിന് പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ, 5.30ന് ഗണപതിഹോമം, ഉച്ചയ്ക്ക് ഒരു മണി മുതൽ ഉത്സവബലി ദർശനം. വൈകിട്ട് ഏഴു മുതൽ പുഷ്പാഭിഷേകം. രാത്രി എട്ടരയ്ക്ക് ശ്രീബലി, നാദസ്വരം. കൺവൻഷൻ സെന്ററിൽ വൈകിട്ട് ഏഴു മുതൽ തിരുവാതിരകളി. രാത്രി എട്ടു മുതൽ സംഗീത സദസ്. രാത്രി ഒൻപത് മുതൽ നൃത്തനൃത്യങ്ങൾ.

പള്ളിവേട്ടദിവസമായ മൂന്നിന് രാവിലെ ഏഴരയ്ക്ക് അഷ്ടാഭിഷേകം. എട്ടരയ്ക്ക് ശ്രീബലി, നാദസ്വരം. വൈകിട്ട് 6.30ന് വേലസേവ, തുടർന്ന് മയിലാട്ടം. രാത്രി 12ന് പള്ളിവേട്ട എതിരേൽപ്പ്. പഞ്ചാരിമേളം, തകിൽ നാദസ്വരം. കൺവെൻഷൻ പന്തലിൽ രാത്രി 9.30ന് ഗാനമേള. നാലിന് രാവിലെ ഏഴിന് പള്ളിയുണർത്തൽ, 11.30ന് മഹാപ്രസാദമൂട്ട്. ഉച്ചയ്ക്ക് 3.30ന് ആറാട്ട് എഴുന്നള്ളിപ്പ്. വൈകിട്ട് ഏഴിരയ്ക്ക് ആറാട്ട് വരവേൽപ്പ്, മയിലാട്ടം. തുടർന്ന് ഘോഷയാത്ര. സ്‌പെഷ്യൽ പഞ്ചവാദ്യം, പഞ്ചാരിമേളം. രാത്രി 11.30ന് കൊടിയിറക്ക്, വലിയ കാണിക്ക.