പാല :കോലാനി ക്ഷീര കർഷകരുടെയും ജനകീയ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ നാളെ മേലുകാവ് ട്രൈബൽ ഓഫിസിന് മുന്നിൽ ക്ഷീര കർഷകർ നിരാഹര സത്യാഗ്രഹം നടത്തും. മേലുകാവ്,മൂന്നിലവ് പഞ്ചായത്തുകളിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ക്ഷീര കർഷകർക്ക് ഡയറി പ്രോജക്ട് നടപ്പാക്കാത്തതിൽ പ്രതിേഷേധിച്ചാണ് സത്യാഗ്രഹം. നാളെ രാവിലെ 10ന് സി.എസ്.ഐ ഈസ്റ്റ് കേരള മഹാ ഇടവക ഖജാൻജി ഫാ. മാത്യുക്കുട്ടി ഉദ്ഘാടനം ചെയ്യും. പട്ടികവർഗ ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ദിവസവേതനം നൽകുക, 55 വയസ്റ്റ് കഴിഞ്ഞ ക്ഷീരകർഷകർക്ക് 10000 രൂപ പെൻഷൻ നൽകുക, ഇലവീഴാ പൂഞ്ചിറയിൽ കറവപ്പശു ഫാം നിർമിക്കുന്നതിന് പട്ടികവർഗ കുടുംബങ്ങൾക്ക് 100 ഏക്കർ ഭൂമി നൽകുക തുടങ്ങി ഒൻപത് ഇന ആവശ്യങ്ങളും സത്യാഗ്രഹത്തിൽ ഉന്നയിക്കും. വൈകിട്ട്‌ 5ന് സി.എസ്‌.ഐ ഈസ്റ്റ് കേരള മഹായിടവകയിലെ മുതിർന്ന പട്ടക്കാരൻ ഫാ. പ്രൊഫ.പി.വി. ജോസഫ് ഇളനീർ നൽകി സത്യാഗ്രഹം അവസാനിപ്പിക്കും. അഡ്വ.സജി കെ.ചേരമൻ പ്രസംഗിക്കും.