പാലാ: കഴിഞ്ഞ ഏഴു വർഷമായി തുടർച്ചയായി ശിവഗിരി തീർത്ഥാടന പദയാത്രയിൽ പങ്കെടുത്ത എസ്.എൻ.ഡി.പി യോഗം ഇടമറ്റം ശാഖാംഗം 84 കാരി കളപ്പുരയ്ക്കൽ ദേവകിയമ്മയ്ക്ക് ഗുരു പൂർണ്ണിമ പുരസ്‌കാരം. ഇടമറ്റം ശാഖയിലെ 438-ാം നമ്പർ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഇന്നലെ ചതയ നാളിൽ ശാഖാ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ പൊന്നാട അണിയിച്ചാദരിച്ച ശേഷമാണ് ദേവകിയമ്മയ്ക്ക് പുരസ്‌ക്കാരം സമർപ്പിച്ചത്. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സലി പാറപ്പുറവും കമ്മറ്റി അംഗം അരുൺ ഈട്ടിയ്ക്കലും ചേർന്ന് ദേവകിയമ്മയെ പൊന്നാട അണിയിച്ചു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് നിധിൻ കുന്നത്തും വൈസ് പ്രസിഡന്റ് ഷിൻജോ ഓലിയ്ക്കലും ചേർന്ന് ഗുരുപൂർണ്ണിമ പുരസ്‌കാരം സമർപ്പിച്ചു. ശാഖാ സെക്രട്ടറി, സാജു എം.വി, പ്രസിഡന്റ് തങ്കച്ചൻ കിടിഞ്ഞൻകുഴി, കമ്മറ്റി അംഗം അജി കെ.എസ് എന്നിവരും പങ്കെടുത്തു