മല്ലികശ്ശേരി: എസ്.എൻ.ഡി.പി യോഗം മല്ലികശ്ശേരി ശാഖയുടെയും മുണ്ടക്കയം ന്യൂ വിഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ശാഖാ ഹാളിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ കെ.എം.സന്തോഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ടി.എൻ. കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.കെ. വാസൻ , എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം, ശാഖാ വനിതാ സംഘം പ്രസിഡന്റ് ആൻസു ഷിജു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.