കോട്ടയം : കേരളാ കോൺഗ്രസ് (എം) ചെയർമാനായിരുന്ന കെ.എം മാണിയുടെ 87ാം ജന്മദിനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ലയിലെ 87 കേന്ദ്രങ്ങളിൽ നാളെ കാരുണ്യദിനമായി ആചരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അഗതിമന്ദിരങ്ങൾ , വൃദ്ധസദനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവ വിതരണം ചെയ്യും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, മത സാസംക്കാരിക നായകന്മാർ, സാഹിത്യകാരന്മാർ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും.