temple

മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളിപ്പ് നടത്തി. ഇടകടത്തി ആറാട്ട് കടവിലായിരുന്നു ആറാട്ട് നടന്നത്. മുക്കൂട്ടുതറ അടക്കമുള്ള പന്ത്രണ്ട് കടവുകളിൽ നിന്നും ആരംഭിച്ച താലപ്പൊലി ഘോഷയാത്ര രാത്രി ഒൻപതിന് ശേഷം മുക്കൂട്ടുതറ ടൗണിൽ സംഗമിച്ചു. പിന്നീട് പഞ്ചവാദ്യം അരങ്ങേറി. കടകൾ വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ചു. ക്ഷേത്രം ഭാരവാഹികളായ സി.വി സുരേഷ് ബാബു, പി.ജി. രമിൽകുമാർ, സി.വി. സാജു, വി.എം. രാജൻ, പി.ജി. വിശ്വനാഥൻ, എൻ.കെ. അനിൽകുമാർ, കെ.ജി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ആറാട്ടിന് സ്വീകരണം നൽകി. തുടർന്ന് കൊടിയിറക്കി, വലിയ കാണിക്കയോടെ ഉത്സവം സമാപിച്ചു.