കോട്ടയം: കേരള വാട്ടർ അതോറിട്ടി എഞ്ചിനീയർ, ശ്രീനാരായണ ഗുരുമിഷൻ ജനറൽ സെക്രട്ടറി, സായകം മാസിക എഡിറ്റർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച ടി.ഡി പത്മകുമാറിനെ 31ന് വൈകിട്ട് 3ന് കഞ്ഞിക്കുഴി റബർ റസിഡൻസിയിൽ നടക്കുന്ന യോഗത്തിൽ ഗുരുമിഷൻ ആദരിക്കുന്നു. സമിതി ജനറൽ സെക്രട്ടറി കുറിച്ചി സദൻ , പി.പി. നാരായണൻ, പി.കെ. രാമചന്ദ്രൻ, കുസുമാലയം ബാലകൃഷ്ണൻ, മൗലാന ബഷീർ, പോൾ അലക്സ്, കോട്ടയം മോഹൻദാസ്, ഭാസ്കരൻ ഈരയിൽ എന്നിവർ പ്രസംഗിക്കും.