ഇളങ്ങുളം: മുത്താരമ്മൻ കോവിലിൽ അമ്മൻകൊട ഉത്സവത്തിന്റെ ഭാഗമായി അഗ്‌നികരകമാടി. വടക്കേ ഇളങ്ങുളം മാരിയമ്മൻ കോവിലിൽ നിന്നായിരുന്നു ഘോഷയാത്ര പുറപ്പെട്ടത്. കുംഭകുടം, ഗരുഡൻപറവ എഴുന്നള്ളത്തുമുണ്ടായിരുന്നു. നേരത്തെ എണ്ണക്കുടം, കുത്തിയോട്ടം, കാവടിയാട്ടം എന്നിവയും നടന്നു. കെ.ശങ്കരനാരായണൻ ചെട്ടിയാരുടെയും ഗോപാലകൃഷ്ണൻ ചെട്ടിയാരുടെയും നേതൃത്വത്തിലുള്ള സംഘങ്ങളുടെ വിൽപ്പാട്ടും നടന്നു.