ആനിക്കാട്: തെക്കുംതല ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 3ന് ആരംഭിക്കും. തന്ത്രി കടിയക്കോൽ മന കൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. 3ന് രാവിലെ 10ന് ശുദ്ധികലശം. വൈകിട്ട് 5.30ന് കൊടിയേറ്റ്. 7ന് വയലിൻ സോളോ. 4ന് വൈകിട്ട് 7ന് ഭജന. 5ന് രാവിലെ 9ന് ഉത്സവബലി, 11ന് ഉത്സവബലി ദർശനം, 11.30ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ. 6ന് രാവിലെ 9ന് ഉത്സവബലി, 11ന് ഉത്സബലി ദർശനം, 11.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് നൃത്തനാടകം-സഹസ്രമുഖൻ. പള്ളിവേട്ട ദിനമായ 7ന് രാവിലെ 9ന് ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.
8ന് ആറാട്ട്, രാവിലെ 9.30ന് നാരായണീയ പാരായണം, 11ന് മഹാപ്രസാദമൂട്ട്, 2ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, വൈകിട്ട് 6.30ന് വട്ടകക്കാവ് ഭഗവതി ക്ഷേത്ര കടവിൽ ആറാട്ട്, 7ന് ആറാട്ട് കടവിൽ നിന്നും തിരിച്ചെഴുന്നള്ളത്ത്, ക്ഷേത്രസന്നിധിയിൽ 7ന് കീർത്തനകഥാർച്ചന, 9ന് ആറാട്ട് എതിരേൽപ്, 12ന് കൊടിയിറക്ക്, ആറാട്ടുകലശം.