muthuvankudy-road

അടിമാലി: ജില്ലക്കായി പ്രഖ്യാപിക്കപ്പെട്ട ഗ്രാമീണ ഹൈവേയുടെ ഭാഗമായ കല്ലാർകുട്ടി വെള്ളത്തൂവൽ മുതുവാൻകുടി റോഡ് തകർച്ചയിൽത്തന്നെ. റോഡിന്റെ നിർമ്മാണജോലികൾക്കായി പാതയോരത്ത് കൊണ്ടിറക്കിയ സാമഗ്രികൾ തിരികെ കയറ്റി കൊണ്ടു പോകുന്നതായി പരാതിയുണ്ട്.. മൂന്നാറിൽ നിന്നും വിനോദ സഞ്ചാരികൾ ഇടുക്കി അണക്കെട്ട് സന്ദർശിക്കുന്നതിനായി സഞ്ചരിക്കുന്ന പാതകൂടിയാണിത്. ആനച്ചാലിൽ നിന്നും മുതുവാൻ കുടിവെള്ളത്തൂവൽ കല്ലാർകുട്ടി വഴി ഇടുക്കിയിലെയ്ക്കത്താനുള്ള എളുപ്പമാർഗം കൂടിയാണിത്. പൂർണമായും ജനവാസ മേഖലയിലൂടെയുള്ള ആദ്യകാല വഴികളിലൊന്നാണിത്. ചെങ്കുളംബോട്ടിംഗ്, പന്നിയാർ, ചെങ്കുളം പവർഹൗസുകൾ, കല്ലാർകുട്ടി ബോട്ടിംഗ് അടക്കം വിനോദ സഞ്ചാരികൾക്ക് വിസ്മയമാകുന്ന കാഴ്ചകൾ ഈ പാതയോരത്തുണ്ട്. പാത ഗതാഗത ക്ഷമമാകുന്നതോടെ പ്രദേശം വികസന കാര്യത്തിൽ മന്നോട്ടു പോവുകയും ചെയ്യും.ഹൈറേഞ്ചിലെ ആദ്യകാല പട്ടണമായിരുന്നു വെള്ളത്തൂവലിന് ഈ പാത പൂർത്തിയാകുന്നതോടെ പഴയ പ്രതാപം തിരിച്ച് പിടിക്കാനുമാകും.