പാലാ: വരുന്ന ഒരു വർഷത്തിനുള്ളിൽ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. മുത്തോലിയിൽ ആരംഭിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്പനയുടെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിച്ചു. സി.കെ. ശശിധരൻ, പി.എം. ജോസഫ്, ജിസ്‌മോൾ തോമസ്, ബെറ്റി റോയി, ജെസി ജോസ്, ഹരിദാസ് അടിമത്തറ, ഫിലിപ്പ് കുഴികുളം, ജി. രഞ്ജിത്, ജോഷി പുതുമന, അനസ് കണ്ടത്തിൽ, സിബി തൊട്ടുപുറം, എന്നിവർ പ്രസംഗിച്ചു, കെ.എൻ. സതീഷ് സ്വാഗതവും വി. ജയപ്രകാശ് നന്ദിയും പറഞ്ഞു