kob-lijo-photo-jpg

തലയോലപ്പറമ്പ്: ഉറങ്ങിക്കിടന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തലയോലപ്പറമ്പ് പന്നിക്കോട്ടിൽ പരേതനായ പി.വി തോമസിന്റെ മകൻ ലിജോ പി.തോമസ് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടിന് ലിജോ ഉണരൻ വൈകിയതിനെ തുടർന്ന് മാതാവ് വിളിക്കമ്പോൾ കട്ടിലിൽ തളർന്നുകിടക്കുകയായിരുന്നു. ഉടൻ തന്നെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ലിസി തോമസ്. സഹോദരങ്ങൾ: ലിന്റോ പി.തോമസ്, ലിബിൻ പി.തോമസ്. സംസ്‌കാരം ഇന്നു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സെമിത്തിരിയിൽ.