കോട്ടയം: ബൈക്കിലെത്തി ഒരൊറ്റ ദിവസം രണ്ട് വയോധികരുടെ സ്വർണമാല പൊട്ടിച്ചെടുത്ത രണ്ടുപേർ എറണാകുളത്ത് പിടിയിൽ. കടുത്തുരുത്തി മാഞ്ഞൂർ ഇരവിമംഗലം ചാറവേലിൽ ഉലഹന്നാന്റെ ഭാര്യ മറിയാമ്മയുടെ (82) രണ്ട് പവന്റെ മാലയും, തലയോലപ്പറമ്പ് കൃഷ്ണപ്രസാദം വീട്ടിൽ സുമ എം നായരുടെ (68) രണ്ടു പവന്റെ മാലയുമാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. പള്ളിയിൽ പോയി മടങ്ങിവരുന്നതിനിടയിലാണ് മറിയാമ്മയുടെ മാല പൊട്ടിച്ചെടുത്തത്. സുമയാവട്ടെ അമ്പലത്തിലേക്ക് പോവും വഴിയായിരുന്നു മാല തസ്കരർ പൊട്ടിച്ചെടുത്തത്.