കോട്ടയം: നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം നാളെ മുതൽ ഫെബ്രുവരി ആറ് വരെ നടക്കും. നാളെ രാത്രി ഏഴിനും 7.30നും മദ്ധ്യേ കുമരകം ഗോപാലൻ തന്ത്രിയുേടേയും കുമരകം രജീഷ് ശാന്തിയുടേയും കാർമികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും കലാപരിപാടികൾ ചലച്ചിത്രതാരം അഭിഷേക് രവീന്ദ്രനും ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. ചികിത്സാ സഹായ വിതരണം യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ നിർവഹിക്കും. യൂണിയൻ സെക്രട്ടറി ആർ. രാജീവ്, വൈസ് പ്രസിഡന്റ് വി.എം. ശശി, നഗരസഭാ കൗൺസിലർ ടി.സി. റോയി, പ്രോഗ്രാം കൺവീനർ എസ്. ദേവരാജൻ തുടങ്ങിയവർ സംസാരിക്കും.

8.30ന് കുച്ചിപ്പുടി നൃത്താർച്ചന. 31ന് രാവിലെ 10.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം, വൈകിട്ട് അഞ്ചിന് ദേശതാലപ്പൊലി ഘോഷയാത്ര. 5.30ന് കാഴ്ചശ്രീബലി, 7.30ന് വിളക്കിന്നെഴുന്നള്ളിപ്പ്, 8.30ന് വയലാർ ഗാനസന്ധ്യ. ഫെബ്രുവരി ഒന്നിന് പതിവ് ചടങ്ങുകൾ, വൈകിട്ട് 5ന് പടിഞ്ഞാറൻ മേഖലയുടെ ദേശതാലപ്പൊലി. നാലിന് പിന്നൽ തിരുവാതിര, രാത്രി 8.30ന് ഗൗരീ ശങ്കരം നൃത്ത ശിൽപ്പം. രണ്ടിന് വൈകിട്ട് അഞ്ചിന് തെക്കൻമേഖലാ കമ്മിറ്റിയുടെ ദേശതാലപ്പൊലി ഘോഷയാത്ര, 8.30ന് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും. മൂന്നിന് രാവിലെ 10.15ന് മഹാപ്രസാദമൂട്ട്, ഉത്പ്പന്ന സമർപ്പണം, ഉച്ചകഴിഞ്ഞ് രണ്ടിന് കറിക്കുവെട്ട് ദീപ പ്രകാശനം, വൈകിട്ട് അഞ്ചിന് കിഴക്കൻമേഖലാ കമ്മിറ്റിയുടെ ദേശതാലപ്പൊലി, രാത്രി 8.30ന് ഭക്തിഗാനമേള. നാലിന് രാവിലെ എട്ടിന് ഇളനീർ തീർത്ഥാടന സമ്മേളനം തിരുവാതുക്കൽ ഗുരുനഗറിൽ അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. വനിതാ സംഘം കേന്ദ്ര എക്‌സി.അംഗം ഷൈലജ രവീന്ദ്രൻ മുഖ്യപ്രസംഗം നടത്തും. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ ആദ്യ താലം കൈമാറും. യൂണിയൻ സെക്രട്ടറി ആർ. രാജീവ്, വൈസ് പ്രസിഡന്റ് വി.എം. ശശി, നഗരസഭ കൗൺസിലർ ജാൻസി ജേക്കബ്, വനിതാ സംഘം യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശ്, ഇളനീർ തീർത്ഥാടന കമ്മിറ്റി രക്ഷാധികാരി എ.കെ.ആനന്ദൻ, കൺവീനർ എം.വി ബിജു എന്നിവർ സംസാരിക്കും. 8.30ന് തീർത്ഥാടനം പുറപ്പെടും. 11ന് ഇളനീർ തീർത്ഥാടന സമർപ്പണം. വൈകിട്ട് നാലിന് കരോക്കെ ഗാനമേള. രാത്രി 8.30ന് കഥാപ്രസംഗം. അഞ്ചിന് പള്ളിവേട്ട. വൈകിട്ട് അഞ്ചിന് അയ്മനം മേഖലാ കമ്മിറ്റിയുടെ ദേശതാലപ്പൊലി ഘോഷയാത്ര. 5.30ന് കാഴ്ചശ്രീബലി, ഏഴിന് സ്വാമി ബോധാനന്ദ അനുസ്മരണം. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ ജ്യോതി പ്രകാശനം നിർവഹിക്കും. 9.30ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്, 10.30ന് പള്ളിനായാട്ട്. രാത്രി 7.30ന് ഗാനമേള. ആറിന് ഉച്ചകഴിഞ്ഞ് 3.30ന് ആറാട്ട് പുറപ്പാട്, 5.45ന് ആറാട്ട് വിളക്ക്, ആറിന് ആറാട്ട്. 7.30ന് ആറാട്ട് എഴുന്നള്ളിപ്പ്. 9.30ന് കൊടിയിറക്ക്. തുടർന്ന് ബാലെ.