sndp

കോട്ടയം: എസ്.എൻ.ഡി.പി യോഗം തോട്ടയ്ക്കാട് തെക്ക് ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ചങ്ങനാശേരി യൂണിയൻ പ്രസി‌ഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി.എൻ.പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. തോട്ടക്കാട് ശാഖാ പ്രസിഡന്റ് കെ.ആർ റെജി, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം വിപിൻ കേശവൻ, വനിതാ സംഘം പ്രസിഡന്റ് ഉഷ ബാബു എന്നിവർ സംസാരിച്ചു. തോട്ടക്കാട് തെക്ക് ശാഖ പ്രസിഡന്റ് പി.കെ ഗോപാലൻ സ്വാഗതവും സെക്രട്ടറി കെ.ജി സലി നന്ദിയും പറഞ്ഞു.