ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ മൈക്രാഫിനാൻസ് ഇൻസിസ്റ്റ്യൂഷന്റെ 16ാമത് വായ്പവിതരണമേള നാളെ ഉച്ചക്കഴിഞ്ഞ് മൂന്നിന് മതുമൂല യൂണിയൻ മന്ദിര ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് വായ്പാമേള ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശേരി ധനലക്ഷമി ബാങ്ക് മാനേജർ വിനു കുമാർ മുഖ്യപ്രസംഗം നടത്തും. മൈക്രോഫിനാൻസ് കോ-ഓർഡിനേറ്റർ പി.എസ് കൃഷ്ണൻകുട്ടി, യൂണിയൻ കൗൺസിലർമാരായ എസ്. സാലിച്ചൻ, പി.എൻ പ്രതാപൻ, സി.ജി രമേശൻ, പി.ബി രാജീവ്, പി.അജയകുമാർ, സുഭാഷ്, യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം, വൈദിക സമിതി, സൈബർസേന യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സ്വാഗതവും യോഗം ബോർഡ് മെമ്പർ എൻ. നടേശൻ നന്ദിയും പറയും.