വൈക്കം : കൊതവറ തുരുത്തിപ്പള്ളിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ രോഹിണി നക്ഷത്ര മഹോത്സവവും വിശേഷാൽ കളഭാഭിഷേകവും ഫെബ്രുവരി 2, 3, 4 തീയതികളിൽ നടക്കും. 2ന് 5.30ന് മഹാഗണപതിഹോമം, 8ന് ഭാഗവതപാരായണം, 6.45ന് ദീപാരാധന, സോപാനസംഗീതം, തിരിപിടുത്തം, 7.30ന് സർവ്വൈശ്വര്യപൂജ. 3ന് 5.30ന് മഹാഗണപതിഹോമം, 9ന് പുഴുക്ക്, 6.45ന് ദീപാരാധന, 7.30ന് മഞ്ഞത്താലം, നാരങ്ങാവിളക്ക് തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ. 4ന് രോഹിണി മഹോത്സവം. 5.30ന് മഹാഗണപതിഹോമം, 6.30ന് ദേവീകീർത്തനം, 8 മുതൽ കലശപൂജ, കളഭപൂജ, കലശാഭിഷേകം, വിശേഷാൽ കളഭാഭിഷേകം, 12.30ന് മഹാപ്രസാദമൂട്ട്, 2.30ന് കുംഭകുടം വരവ്, 6.30ന് കുംഭകുടം അഭിഷേകം, 6.45ന് ദീപാരാധന, സോപാനസംഗീതം, 12ന് മഹാഗുരുതി.