sammelanam

വൈക്കം : അഖില കേരള വിശ്വകർമ്മ മഹാസഭ 578 ാം നമ്പർ വടയാർ ശാഖയുടെയും 870 ാം നമ്പർ മഹിളാ സംഘത്തിന്റെയും സംയുക്ത വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് എം. പി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ജി. ജയപ്രകാശ്, എസ്. കൃഷ്ണൻ, മോഹനൻ പൂവ്വപ്പള്ളി, പി. ശിവദാസൻ, നിഷാദ്, മഹിളാ സംഘം പ്രസിഡന്റ് രാധാമണി ഗോപാലകൃഷ്ണൻ, സെക്രട്ടറി ദേവകി ഗോപി, കാഞ്ചന ചെട്ടിയാലിൽ എന്നിവർ പ്രസംഗിച്ചു.