വൈക്കം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വൈക്കം ടൗൺ സൗത്ത് യൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും സംസ്ഥാന കമ്മിറ്റിയംഗം ജി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം. ജി. സോമനാഥ്, പി.വിജയലക്ഷ്മി, എൻ. സുന്ദരനാചാരി, വി. സുകുമാരൻ, കെ. ജയപ്രകാശ്, എ.വി.പുരുഷോത്തമൻ, ടി. ആർ.ചന്ദ്രശേഖരൻ നായർ, എം. അബു, എ. ശിവൻകുട്ടി, പി.വിജയകുമാർ, ഓമന ബാഹുലേയൻ, കെ.സി.ധനപാലൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ. ജി. രാജലക്ഷ്മി (പ്രസിഡന്റ്), വി. സുകുമാരൻ (സെക്രട്ടറി), കെ. ജയപ്രകാശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.