മള്ളിയൂർ: മള്ളിയൂർ മഹാഗണപതിക്ഷേത്രത്തിൽ നടക്കുന്ന അഖിലഭാരത ഭാഗവതാമൃതസത്രത്തിലേക്ക് ഭക്തജനപ്രവാഹം. കല്ലംവള്ളി ഹരി നമ്പൂതിരി, കാവനാട് രാമൻ നമ്പൂതിരി, ഡോ. വിശ്വനാഥൻ നമ്പൂതിരി, ശ്രീകണ്ഠേശ്വരം സോമവാര്യർ എന്നിവർ പ്രഭാഷണം നടത്തി. ''ഭക്തി ഒന്നുകൊണ്ട് മാത്രമാണ് പരമം പരമഹംസ സന്നിധിയിലേക്ക് എത്തിയത്, ഭാഗവതഹംസം ഉയർന്നതും. ഈശ്വര ചിന്ത ഉണ്ടെങ്കിൽ എത്തേണ്ടടത്ത് ഭഗവാൻ എത്തിച്ചുകൊള്ളും."", കല്ലംവള്ളി ഹരി നമ്പൂതിരി പറഞ്ഞു. '' ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുന്ന വ്യവസ്ഥയാണ് ദാനം. അതാണ് യജ്ഞഭാവന, സഹകരണമനോഭാവം. അതാണ് മനുഷ്യന്റെ ധർമ്മം. ഒരോരുത്തർക്കും അവരവരുടേതായ ലോകമുണ്ട്. നമുക്കായി ഒരു ലോകം ഇല്ല. എല്ലാം ഉൾക്കൊള്ളുന്നതിൽ ഇരു അവകാശം മാത്രമാണ് നാം. "", കാവനാട് രാമൻ നമ്പൂതിരി പറഞ്ഞു. ജന്മ ജന്മാന്തരങ്ങളിൽ ചെയ്ത് കൂട്ടിയ പാപങ്ങൾ തീർക്കാനുള്ള ഒറ്റ മാർഗം ശ്രീമദ് ഭാഗവതാദി സത്സംഗങ്ങളിൽ നിരന്തരം പങ്കെടുക്കുക എന്നുള്ളത് മാത്രമാണെന്ന് ഡോ. വിശ്വനാഥൻ നമ്പൂതിരി പറഞ്ഞു.
പരീക്ഷിത്തിനെ പോലെ മനസ്സ് പാകം വരണമെങ്കിൽ മാത്രമെ ഭാഗവതം ലഭിക്കു. നമുക്ക് ഭൗതികമായ സുഖമാണ് മനസിലുള്ളത്. ഭഗവാനിലേക്ക് നമ്മൾ കയറിയാലെ പരമമായ ആനന്ദത്തെ നമുക്ക് ലഭിക്കു. ഞാനെന്നും എന്റേതെന്നും എന്ന ഭാവം കളയുക, എന്നതാണ് രാമായണത്തിന്റെയും കാതലെന്ന് ശ്രീകണ്ഠേശ്വരം സോമവാര്യർ പറഞ്ഞു.