കോട്ടയം: നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഇളനീർ തീർത്ഥാടനത്തിന്റെ ദാക്ഷായണി ദീപാർപ്പണം ഏറ്റുമാനൂർ ബ്ളോക്ക് അംഗം ബീനാ ബിനു നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. ഇളനീർ തീർത്ഥാടന കമ്മിറ്റി കൺവീനർ എം.വി.ബിജു, യൂണിയൻ കൗൺസിലർമാരായ സജീഷ് കുമാർ മണലേൽ, പി.കെ.സഞ്ജീവ് കുമാർ, അഡ്വ.കെ.ശിവജി ബാബു, വനിതാ സംഘം കേന്ദ്രകമ്മിറ്റി അംഗം ഷൈലജ രവീന്ദ്രൻ, ജോ.കൺവീനർ എൻ.ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. ദീപാർപ്പണ യാത്രയ്ക്ക് വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ എന്നിവർ നേതൃത്വം നൽകി.