ബി.എ./ബി.കോം. (പ്രൈവറ്റ്) പരീക്ഷാകേന്ദ്രം
ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ സി.ബി.സി.എസ്. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി), സി.ബി.സി.എസ്.എസ്. (2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പരീക്ഷകേന്ദ്രങ്ങളുടെ വിശദവിവരം വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എസ്‌സി സൈബർ ഫോറൻസിക് (സി.ബി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 31 മുതൽ നടക്കും.
ഒന്നാം സെമസ്റ്റർ ബി.എ. മ്യൂസിക് വയലിൻ (സി.ബി.സി.എസ്. 2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് കോർ/കോംപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്‌സി ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് റിഹാബിലിറ്റേഷൻ സയൻസസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒൻപതാം സെമസ്റ്റർ ബി.എ. എൽ എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.
എം.ഫിൽ പ്രവേശനം
സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ എം.ഫിൽ പ്രവേശനത്തിന് അപേക്ഷിച്ചവർ 30ന് രാവിലെ ഒൻപതിന് അസൽ രേഖകളുമായി പഠനവകുപ്പിൽ എത്തണം. ഫോൺ: 04812732288.
പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിംഗ്
ഇൻ കൗൺസലിംഗ്
സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ പ്രവർത്തിക്കുന്ന ഐ.ആർ.എൽ.ഡി.യുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരിയിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിംഗ് ഇൻ കൗൺസലിംഗ് പ്രോഗ്രാമിന് 30 മുതൽ രജിസ്റ്റർ ചെയ്യാം. ബിരുദമാണ് യോഗ്യത. ഫോൺ: 9946226638.