കോട്ടയം: പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം ഇന്ന് രാവിലെ 10.30ന് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ഹാളിൽ നടക്കും. സംസ്ഥാന രക്ഷാധികാരി ജോസഫ് ആന്റണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ആർ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.സെയ്ദ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന നേതാക്കളായ പി.ടി.വാസുദേവ കുറുപ്പ്, ജോയി എബ്രഹാം, എം.വി.രാഘവൻ എന്നിവർ പ്രസംഗിക്കും.