കോട്ടയം: പദ്മശ്രീ പുരസ്‌കാരം ലഭിച്ച കോട്ടയം മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷിയെ തപസ്യ കലാസാഹിത്യ വേദി പ്രവർത്തകർ വസതിയിലെത്തി ആദരിച്ചു. തപസ്യ സംസ്ഥാന സെക്രട്ടറി ആർട്ടിസ്റ്റ് പി.ജി. ഗോപാലകൃഷ്ണൻ പങ്കജാക്ഷിയെ പൊന്നാട അണിയിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജയദേവ് വി.ജി, ജില്ലാ സംഘടന സെക്രട്ടറി ബിബിരാജ് നന്ദിനി, ജില്ലാ ട്രഷറർ മുരളീധരൻ എം ജെ, താലൂക് ട്രഷറർ സുമോൻ എന്നിവർ പങ്കെടുത്തു.