കറുകച്ചാൽ : നെടുംകുന്നം സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ റിപ്പബ്ലിക് ദിനാചരണം നടത്തി. ഹെഡ് മാസ്റ്റർ മാത്യു ജോസഫ് പതാക ഉയർത്തുകയും സ്‌കൂൾ ഗ്രൗൺണ്ടിൽ നടന്ന, എസ്.പി.സി പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. കമ്യൂണിറ്റി പൊലീസ് ഓഫീസർ എം.കെ സുരേഷ്് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ അസിസ്‌ററന്റ് മാനേജർ ഫാ.ബിപിൻ അഴകത്ത് സന്ദേശം നൽകി. കേഡറ്റ് കമാൻഡർ ജോയൽ ജോസഫ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.