പാലാ : മീനച്ചിൽ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള നീതി മെഡിക്കൽ സ്റ്റോർ പൈക സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സഹ.സംഘം ജോയിന്റ് രജിസ്ട്രാർ വി. പ്രസന്നകുമാർ ആദ്യവില്പന നിർവഹിച്ചു. മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസഫ് പൂവത്തുങ്കൽ അനുഗ്രഹ പ്രഭാഷണവും, കെ.സി. വിജയകുമാർ ഡിസ്‌കൗണ്ട് കാർഡ് വിതരണവും നിർവഹിച്ചു. ടി.വി. ജയമോഹൻ, ഡോ. ജോർജ്ജ് മാത്യു, ബിന്ദു ശ്യാം, ജോണി കുന്നപ്പള്ളിൽ, സിന്ധു ജെയ്ബു, ജോസ് ടോം, എം.എം. എബ്രാഹം മാപ്പിളകുന്നേൽ, വി.ജി. വിജയകുമാർ, ജോയി കുഴിപ്പാല, ബിജു കുന്നുംപുറം, സേവ്യർ പുല്ലന്താനി, ബിജു ഇ.സി., ബേബി ഇറ്റത്തോട്ട്, ബിജു തുണ്ടിയിൽ, സതീഷ്‌കുമാർ പി.ജെ. കെ.എൻ. ചാക്കോ കളപ്പുര, പ്രദീപ് ചിരംകാവിൽ, എം.എൻ. ഷാജി മുകളേൽ, പി.എം. തോമസ്, ജയകൃഷ്ണൻ പി.ആർ. എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.