കെഴുവംകുളം : ഈശ്വരമംഗലം ദേവീ ക്ഷേത്രത്തിലെ അശ്വതി മഹോത്സവം ഇന്നാരംഭിക്കും. പുലർച്ചെ 5ന് ഗണപതി ഹോമം, വൈകിട്ട് 6 മുതൽ ദീപാരാധന , നാരായണീയ പാരായണം . 7ന് മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയുടെ പ്രഭാഷണം. തുടർന്ന് ഗുരു വന്ദനം, 8 ന് അന്നദാനം. നാളെ പുലർച്ചെ 5ന് ഗണപതി ഹോമം, 7 മുതൽ പുരാണ പാരായണം, രാത്രി 7 ന് വിദ്യാസാഗർ ഗുരുമൂർത്തിയുടെ പ്രഭാഷണം , തുടർന്ന് മാതൃവന്ദനം, 8 മുതൽ അന്നദാനം. 31 ന് രാവിലെ 5 ന് ഗണപതി ഹോമം, 8 മുതൽ കലശാഭഷേകം, 6 ന് ഭക്തിഗാനമഞ്ജരി, 7 ന് പള്ളിക്കൽ സുനിലിന്റെ പ്രഭാഷണം, തുടർന്ന് മുതിർന്നവരെ ആദരിക്കൽ, 8 മുതൽ തിരുവാതിര കളി, തുടർന്ന് അന്നദാനം. ഫെബ്രുവരി 1 ന് രാവിലെ 7 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ലളിതാസഹസ്രനാമാർച്ചന, 12 മുതൽ പ്രസാദമൂട്ട്, വൈകിട്ട് 6ന് സ്വാമി അഭയാനന്ദ തീർത്ഥപാദരുടെ നേതൃത്വത്തിൽ ലക്ഷദീപം തെളിയിക്കൽ, 8 മുതൽ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം, അന്നദാനം, 10 ന് ഗുരുതി.