കോട്ടയം :കേരള കോൺഗ്രസ് (എം) ചെയർമാനായിരുന്ന കെ.എം മാണിയുടെ ജന്മദിനത്തിന്റെ ഭാഗമായി കെ.എം.മാണി ജയന്തി സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ കോട്ടയം റോട്ടറി ഹാളിൽ രാവിലെ 11ന് നിർവഹിക്കും. യോഗത്തിൽ കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം നടത്തും. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. പാർലമെന്ററി സെക്രട്ടറി അഡ്വ.മോൻസ് ജോസഫ് എം.എൽ.എ മുഖ്യ പ്രഭാക്ഷണം നടത്തും. അഡ്വ. ജോയി എബ്രഹാം മുഖ്യാഥിതിയാകും.