വൈക്കം: എസ്.എൻ.ഡി.പി യോഗം 113-ാം നമ്പർ ശാഖയിലെ ഗുരുദർശന സത്സംഗത്തിന്റെയും ഗുരു ധർമ്മം കുടുംബ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അഞ്ചാം ക്ലാസ്സുമുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കായി നടത്തുന്ന സൗജന്യ പരിശീലനക്കളരി ആരംഭിച്ചു. ഇളമനത്തറ ഷിബുവിന്റെ ഭവനത്തിൽ ചേർന്ന സമ്മേളനത്തിൽ യൂണിറ്റ് ചെയർമാൻ സുബേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.വി.പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.അനിൽകുമാർ പരീക്ഷാ പരിശീലനക്കളരി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി. വേണുഗോപാൽ അക്ഷരദീപം തെളിയിച്ചു. കളരി കോ-ഓർഡിനേറ്റർ വി.വി കനകാംബരൻ മുഖ്യപ്രഭാഷണം നടത്തി. സത്സംഗം രക്ഷാധികാരി രെജി ജിഷ്ണു ഭവൻ ,ശോഭന ടീച്ചർ, സുമേഷ്‌കരിയിൽ എന്നിവർ സംസാരിച്ചു. മാർച്ച് 31 വരെയും എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെയാണ് ക്ലാസ് സമയം.ക്ലാസിലേയ്ക്ക് എല്ലാ വിഭാഗം കുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കുമെന്ന് കോർഡിനേറ്റർ വി.വി കനകാംബരൻ അറിയിച്ചു. വിവരങ്ങൾക്ക്: ഫോൺ നമ്പർ:989530244