വൈക്കം: എസ്.എൻ.ഡി.പി യോഗം തൊട്ടൂർ ശാഖയിൽ സംഘടിപ്പിച്ച 'സംയുക്ത ശ്രീനാരായണ സ്നേഹസംഗമം" തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ അഡ്വ. രാജൻ മഞ്ചേരി ഗുരുദേവ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ.എസ്. സുഭാഷ് മുഖ്യ പ്രസംഗം നടത്തി. എ.കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കെ.വി. രാജപ്പൻ, മധുസൂധനൻ ശാന്തി, കെ.കെ. പ്രദീപ്, രാധാ നാരായണൻ, എൻ.കെ. ഷിബു, രതീഷ് പി.ആർ, സുനിൽ കെ.ആർ, സന്ധ്യ എന്നിവർ സംസാരിച്ചു.