അടിമാലി: ജൈവ പച്ചക്കറി വിളവെടുപ്പുമായി അടിമാലി എസ്.എൻ.ഡി.പി.സ്‌കൂളിലെ എസ്.പി.സി.വിദ്യാർത്ഥികൾ.
26 ഇനങ്ങളിലുള്ള പച്ചക്കറികൾ കഴിഞ്ഞ നവംബർ മാസത്തിൽ സ്‌കൂൾ കോമ്പൗണ്ടിൽ അടിമാലി കൃഷി ഭവന്റെ സഹകരണത്തോടെ നട്ടുവളർത്തി പരിപാലിച്ചത് വിളവെടുപ്പിൽ 250 കിലോ പച്ചക്കറിയാണ് ലഭിച്ചത്. വിളവെടുപ്പ് അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിർവ്വഹിച്ചു.എസ്.പി.സി. അസിസ്റ്റന്റ് ഡിസട്രിക്ട് നോഡൽ ഓഫീസർ സുരേഷ് ബാബു,അഗ്രികൾച്ചറൽ അസിസ്റ്റന്റ് പി.ടി.വിനോദ് ,ഹെഡ്മിസ്ട്രസ് കെ.ആർ സുനത, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ.ടി.സാബു, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ പി.എൻ അജിത,പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ.സജീവ്, എം.കമുറുദ്ദീൻ, അദ്ധ്യാപകരായ കെ.വിനു, എം.എസ്.അജി,കെ.രാജേഷ്,സി.അബീഷ് എന്നിവർ പങ്കെടുത്തു.