വൈക്കം: എസ്.എൻ.ഡി.പി യോഗം 1295-ാം നമ്പർ വടക്കേ ചെമ്മനത്തുകര ശാഖയുടെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ട് നടത്തിയ ഗുരുദേവ അഷ്‌ടോത്തര സ്വയമേവ അർച്ചനയുടെ ദീപപ്രകാശനം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് സതീശൻ കടവിൽപറമ്പ്, വൈസ് പ്രസിഡന്റ് പുഷ്പൻ നമ്പ്യത്ത്, സെക്രട്ടറി ബ്രിജിലാൽ, ജയകുമാർ, ഗിരീഷ്, രാജു, സുമ കുസുമൻ, ഷിനി സുരേഷ്, ലത ബാബു, ഷിബു ശാന്തി പട്ടശ്ശേരി, വി. വി. കനകാംമ്പരൻ, രമേശ്, അരുൺ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി. രാവിലെ സമൂഹ പ്രാർത്ഥന, മഹാഗുരുപൂജ, അന്നദാനം എന്നിവ നടത്തി.