അടിമാലി: സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി പദ്ധതിയുടെ ഭാഗമായി അടിമാലിയിൽ ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി പദ്ധതിയുടെ ഭാഗമായാണ് അടിമാലിയിൽ ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്.പഞ്ചായത്തംഗം അജിത മോഹനൻ മത്സരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന 90 ദിന ത്രീവയത്‌ന പരിപാടിയുടെ തുടർച്ചയായിട്ടാണ് ഫുട്‌ബോൾ മത്സരം ഒരുക്കിയിട്ടുള്ളതെന്ന് ജനമൈത്രി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി കെ സുനിൽരാജ് പറഞ്ഞു.അടിമാലിയുടെ സമീപ പ്രദേശങ്ങളിൽ നിന്നെത്തിയ എട്ട് ടീമുകൾ ടൂർണ്ണമെന്റിൽ മാറ്റുരച്ചു.ഒന്നാം സ്ഥാനക്കാർക്ക് 2001 രൂപയും രണ്ടാംസ്ഥാനക്കാർക്ക് 1001 രൂപയുമാണ് സമ്മാനം.അടിമാലി സർക്കാർ ഹൈസ്‌ക്കൂൾ മൈതാനിയിലായിരുന്നു ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരുന്നത്.