ആർപ്പൂക്കര: ആർപ്പൂക്കര ശ്രീ മുത്താരമ്മൻ ദേവീക്ഷേത്രത്തിൽ മകരഭരണി അമ്മൻകുട മഹോത്സവം ഇന്ന് മുതൽ ഫെബ്രു. 2 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 4.30ന് പള്ളിയുണർത്തൽ, പതിവുപൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന. ഇന്ന് രാവിലെ 6ന് അഷ്ടടദ്രവ്യമഹാഗണപതിഹോമം, 6.30ന് അഖണ്ഡനാമജപം, 6.45ന് വിശേഷാൽപൂജ, വൈകിട്ട് 5ന് മൂകാംബിക പമ്പമേള, 6ന് കുടിയിരുത്തൽ, 7ന് പുഷ്പാഭിഷേകം, 7.30ന് ഭഗവത് സേവ, 7.45ന് ഭജന. നാളെ രാവിലെ 6.45ന് ദേവീപാരായണം, വൈകിട്ട് 7.45ന് തിരുവാതിരകളി. 31ന് ള്ളിയുണർത്തൽ, തുടർന്ന് പതിവ് പൂജകൾ, 6.30ന് ഭാഗവതപാരായണം, വൈകിട്ട് 5ന് സർവൈശ്വര്യപൂജ, 7ന് വഴിപാട് കരകം, 8ന് കലാസന്ധ്യ. ഒന്നിന് രാവിലെ 8.30ന് പൊങ്കാല, കോട്ടയം മെഡിക്കൽ കോളേജ് പ്രൊഫ. കെ.ജയപ്രകാശ് ശ്രീലക്ഷമി പൊങ്കാല ഭദ്രദീപം തെളിയിക്കും. 11ന് ഉച്ചപൂജ, 11.30ന് അന്നപ്രസാദം, 7.45ന് കുടംപൂജ, 8ന് വഴിപാട് കരകം, 8ന് ഗാനമേള. രണ്ടിന് രാവിലെ 10.30ന് വിൽപ്പാട്ട്, 12ന് കുംഭകുടാഭിഷേകം മഞ്ഞൾനീരാട്ട്, 8ന് അമ്മൻകുടം പുറപ്പാട്, 8.30ന് അമ്മൻകുടം വരവ്, 10.30ന് അഗ്‌നിപ്രവേശം.