പൊൻകുന്നം : മിനി സിവിൽ സ്റ്റേഷനിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാൻ തകരാറിലായ പമ്പ് സെറ്റ് നന്നാക്കുന്നതുവരെ കുഴൽക്കിണറിനെ ആശ്രയിക്കാൻ തീരുമാനം. പലതവണ നന്നാക്കിയെങ്കിലും വീണ്ടും തകരാറിലായ പമ്പ് സെറ്റ് മാറ്റി പുതിയത് വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ജല അതോറിറ്റിയുടെ കണക്ഷൻ വൈകുമെന്നതിനാൽ ഇതേ പരിഹാരമുള്ളൂ എന്ന നിലപാടിലാണ് ജീവനക്കാരും. പിന്നെയുള്ളത് മഴവെള്ള സംഭരണിയാണ്. ഇതാകട്ടെ വേനൽക്കാലത്ത് ആശ്രയിക്കാനാകില്ല. എട്ട് സർക്കാർ ഓഫീസുകളാണിവിടെയുള്ളത്. ടോയ്‌ലെറ്റുകൾ വൃത്തിഹീനമായ നിലയിലാണ്. വിലകൊടുത്ത് വാങ്ങുന്ന കുടിവെള്ളം പാർട്ട് ടൈം ജീവനക്കാർ നാലുനില വരെ ചുമന്നെത്തിക്കുകയാണ്.