താഴത്തങ്ങാടി : താഴത്തങ്ങാടി ശ്രീനാരായണ ദേവതിരുനാൾ സ്മാരക സംഘം ട്രസ്റ്റ് ഗുരുദേവ ക്ഷേത്രത്തിലെ ആറാമത് തിരുവുത്സവം 30,31,1 തീയതികളിൽ നടക്കും. എല്ലാ ദിവസവും രാവിലെ 5ന് പള്ളിയുണർത്തൽ, പതിവുപൂജകൾ, വൈകിട്ട് 5ന് നടതുറക്കൽ 6.30ന് ദീപാരാധന, 8ന് അത്താഴപൂജ. 30ന് രാവിലെ 8ന് സ്വർണക്കാവടി പ്രദക്ഷിണം, 9.30ന് ഭാഗവതപാരായണം, 12ന് വിശേഷാൽപൂജ, 1ന് പ്രസാദമൂട്ട്, 7.30 മുതൽ ഭജൻസ്. 31ന് 8ന് കാവടിഘോഷയാത്ര, 9.30ന് ഭാഗവതപാരായണം, 11ന് കാവടി അഭിഷേകം, 12ന് ഉച്ചപൂജ, 1ന് പ്രസാദമൂട്ട്, , 7.30ന് ഗുരുദേവ ഗാനാമൃതം. ഫെബ്രു. 1ന് 9.30ന് ഭാഗവതപാരായണം, 12ന് വിശേഷാൽ പൂജ, 1ന് പ്രസാദമൂട്ട്, 7.30ന് നാടൻപാട്ട്.