അയ്മനം: സ്‌കൂൾ ബസ് ഇടിച്ച് അയ്മനം പാണ്ഡവത്ത് വാടകയ്ക്കു താമസിക്കുന്ന തലയോലപ്പറമ്പ് മിഠായിക്കുന്നിൽ മഞ്ചരി ഹൗസിൽ ഗോപാലകൃഷ്ണൻ (70) മരിച്ചു. തിങ്കളാഴ്ച വൈകിട്ട് പാണ്ഡവം ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. സായാഹ്ന സവാരിക്കിറങ്ങിയ ഗോപാലകൃഷ്ണനെ എസ്. എച്ച്. പബ്ലിക്ക് സ്‌കൂളിന്റെ വാഹനം ഇടിയ്ക്കുകയായിരുന്നു. റോഡിൽ ബോധരഹിതനായി വീണ ഇദ്ദേഹത്തെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഓമന. മകൻ : എൻ.ജി.മനോജ് (സ്റ്റേറ്റ് ഹെഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവ്വീസസ് ,കൊച്ചി ).