നീണ്ടൂർ : എസ്.എൻ.ഡി.പി യോഗം നീണ്ടൂർ അരുണോദയം ശ്രീനാരായണ ശാരദാ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന മഹോത്സവത്തിന് ഇന്ന് ആറാട്ടോടു കൂടി സമാപനം കുറിക്കും. രാവിലെ 5 മണിക്ക് നിർമ്മാല്യ ദർശനത്തോടെ ആരംഭിക്കുന്ന ക്ഷേത്ര ചടങ്ങുകളിൽ പതിവ് പൂജകൾ കൂടാതെ വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. രാവിലെ 11ന് രാജീവ് കൂരോപ്പടയുടെ പ്രഭാഷണം. ഒന്നിന് ആറാട്ടുസദ്യ. വൈകിട്ട് നാലിന് ആറാട്ട്കടവിലേക്ക് പുറപ്പാട് ആരംഭിക്കും. ഏഴിന് കൈപ്പുഴ ശാഖ വക ക്ഷേത്രക്കുളത്തിൽ ആറാട്ട് നടക്കും. തുടർന്ന് ആറാട്ട് കടവിൽ ദീപാരാധന. അതിനുശേഷം പറയെടുപ്പ്, പ്രസാദമൂട്ട്, സ്‌പെഷ്യൽ പഞ്ചവാദ്യം തുടങ്ങിയവ ഉണ്ടാവും. എട്ടിന് ആറാട്ട് എഴുന്നള്ളിപ്പ്. രാത്രി 9ന് കൊടിയിറക്ക്.