കടപ്പൂർ: കടപ്പൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷം ഇന്ന് വൈകുന്നേരം 4ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സുരേഷ് കുറുപ്പ് എം.എൽ.എ ശതാബ്ദി സന്ദേശം നൽകും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ, തുടങ്ങിയവർ പങ്കെടുക്കും.