തലയാഴം: തോട്ടകം വാക്കയിൽ വല്യാറമ്പത്ത് കപ്പേടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനു ഇന്ന് കൊടിയേറും. ഫെബ്രുവരി രണ്ടിന് ഭരണി. മൂന്നിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഇന്നു രാത്രി എട്ടിനും ഒൻപതിനും മദ്ധ്യേ തന്ത്രി മനയത്താറ്റില്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് എതിരേൽപ്പ് ,തിയ്യാട്ട്. നാളെ വൈകിട്ട് ഏഴിന് താലപ്പൊലി വരവ്, 7.30ന് നാമസങ്കീർത്തനം, മൂന്നാം ഉത്സവ ദിനത്തിൽ വൈകിട്ട് 7.30ന് ഭക്തിഗാനസുധ. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം, വൈകിട്ട് ഏഴിന് താലപ്പൊലി, എട്ടിന് പിന്നൽ തിരുവാതിര. രണ്ടിന് രാവിലെ ആറിന് കുംഭകുട അഭിഷേകം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 7.30ന് ഓട്ടൻതുള്ളൽ ഗോപിക.ജി.നായർ, 8.30ന് ഭക്തിഗാനാമൃതം, രാത്രി 11ന് വലിയ വിളക്ക്, മൂന്നിന് ആറാട്ടോടെ ഉത്സവം സമാപിക്കും.