തലയാഴം: തോട്ടകം വാഴക്കാട് ശ്രീ മഹാവിഷ്ണു അനന്തശയനക്ഷേത്രത്തിൽ ഏഴാമത് പ്രതിഷ്ഠാ വാർഷികവും രോഹിണി മഹോത്സവവും 31 മുതൽ ഫെബ്രുവരി നാലു വരെ ആഘോഷിക്കും. 31ന് രാവിലെ ആറിന് ഗണപതി ഹോമം, 10ന് കലശാഭിഷേകം, വൈകിട്ട് ഏഴിന് താലപ്പൊലി വരവ്, എട്ടിന് നാടൻ പാട്ടും ദൃശ്യാവിഷ്‌കാരവും, ഫെബ്രുവരി ഒന്നിന് രാവിലെ 10ന് കലശപൂജ, കലശാഭിഷേകം, വൈകിട്ട് ആറിന് ദേശതാലപ്പൊലി, എട്ടിന് നൃത്താഞ്ജലി, 8.30ന് ഭജന, രണ്ടിന് രാവിലെ എട്ടിന് പന്തീരടിപൂജ, ഒൻപതിന് കലശപൂജ, രാത്രി 8.15ന് ഗാനമേള, മൂന്നിന് രാവിലെ ദർശന പ്രാധാന്യമുള്ള ദശാവതാരപൂജ, 10 ന് കലശപൂജ, കലശാഭിഷേകം, രാത്രി എട്ടിന് ഭജനാമൃതം. രോഹിണി മഹോത്സവ ദിനമായനാലിന് രാവിലെ ആറിന് അഷ്ടദ്രവ്യസമേതം, മഹാഗണപതി ഹോമം, 10 ന് കലശപൂജ, 11 ന് കലശാഭിഷേകം, വൈകിട്ട് ഏഴിന് ദേശ താലപ്പൊലി വരവ്, 8.30 ന് കോമഡി ഷോ. തുടർന്ന് വടക്കുപുറത്ത് വലിയ ഗുരുതി.