ചങ്ങനാശേരി: ചങ്ങനാശേരി ബൈപ്പാസിൽ റെയിൽവേ ജംഗ്ഷനിൽ ഫ്ളൈ ഓവർ നിർമ്മിക്കുന്നതിന് കിഫ്ബിയുടെ അംഗീകാരം.
പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോപ്പറേഷൻ ടെൻഡർ ഉറപ്പിക്കുകയും ചെയ്തു. ഫ്ളൈ ഓവറിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി നിർദ്ദേശവും നൽകിയിട്ടുണ്ട്. 66.22 കോടിയുടെ പദ്ധതിയാണ് കിഫ്ബി അംഗീകരിച്ചിരിക്കുന്നത്. ഇതോടെ സ്ഥലമേറ്റടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. ഫ്ളൈ ഓവർ വരുന്നതോടുകൂടി റെയിൽവേ ബൈപ്പാസ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാകും. പെരുമ്പുഴക്കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണ ജോലികൾ 31ന് ആരംഭിക്കും. നക്രാൽ, അറുനൂറിൽ പുതുവൽ, കോമങ്കേരിച്ചിറ റോഡിന്റെ ഉയരം കൂട്ടുന്നതിന് ഒരു കോടി രൂപ കേന്ദ്രഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും സി.എഫ് തോമസ് എം.എൽ.എ അറിയിച്ചു.