നാലുകോടി: എസ്.എൻ.ഡി.പി യോഗം നാലുകോടി ശാഖയിൽ വാർഷിക മഹോത്സവവും പുനപ്രതിഷ്ഠാ തിരുവുത്സവവും ഇന്ന് ആരംഭിക്കുമെന്ന് ശാഖാ പ്രസിഡന്റ് പി.ആർ മനോജ്, വൈസ് പ്രസിഡന്റ് കെ.ആർ സുഭാഷ്, സെക്രട്ടറി കെ.ഒ ബാബു, യൂണിയൻ കൗൺസിലർ സി.ജി രമേശ് എന്നിവർ അറിയിച്ചു. ഫെബ്രുവരി മൂന്ന് വരെയാണ് ഉത്സവം. എല്ലാ ദിവസവും രാവിലെ 5ന് പള്ളിയുണർത്തൽ, പതിവ് പൂജകൾ. ഇന്ന് രാവിലെ 9 മുതൽ ഗുരുദേവ ഭാഗവത പാരായണം, 10.30ന് കലശാഭിഷേകം, വൈകിട്ട് 5ന് നടതുറന്ന് ദീപം തെളിയിക്കൽ, 5.30ന് പുണ്യാഹം, 6ന് കൊടിപൂജ, 6.30 മുതൽ 7 വരെ ദീപാരാധന, ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി ലിജു ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. പായസവിതരണം, രാത്രി 8ന് നൃത്തനൃത്യങ്ങൾ.
നാളെ രാവിലെ 8മുതൽ ഗുരുദേവഭാഗവത പാരായണം, കൂട്ടമൃത്യുഞ്ജയഹോമം, 9ന് കലശപൂജ, ഗുരുദേവ ഭാഗവത പാരായണം, 10ന് കലശാഭിഷേകം, വൈകിട്ട് 5ന് മഹാസർവൈശ്വര്യപൂജ, സമൂഹപ്രാർത്ഥന, അറുനാഴി പായസം, രാത്രി 8.30ന് നാട്യഗ്രഹ. ഫെബ്രുവരി 1ന് രാത്രി 8 മുതൽ കൊല്ലം കൃഷ്ണശ്രീ അവതരിപ്പിക്കുന്ന നൃത്തനാടകം. ഫെബ്രുവരി 2ന് വൈകിട്ട് 7.30ന് ഗുരുദേവ പ്രഭാഷണം, രാത്രി 9.30 മുതൽ ഗാനമേള. 3ന് രാവിലെ 8 മുതൽ ഗുരുദേവഭാഗവത പാരായണം, വൈകിട്ട് 6.30ന് താലപ്പൊലി ഘോഷയാത്ര. രാത്രി 8ന് അത്താഴപൂജ, കൊടിയിറക്ക്, രാത്രി 9.30ന് കൊല്ലം യവനിക അവതരിപ്പിക്കുന്ന നാടകം.