ഇത്തിത്താനം: എസ്.എൻ.ഡി.പി ഇത്തിത്താനം കിഴക്ക് ശാഖയിൽ ഉത്സവം ആരംഭിച്ചു. ഫെബ്രുവരി 4 വരെയാണ് ഉത്സവം. ക്ഷേത്രം തന്ത്രി സുജിത്ത് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി ആരോമൽ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു. എല്ലാ ദിവസവും രാവിലെ 5ന് പള്ളിയുണർത്തൽ, പതിവുപൂജകൾ. ഇന്ന് 10ന് ഉച്ചപൂജ, വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് നെയ് വിളക്ക്, 7ന് പ്രഭാഷണം. നാളെ രാവിലെ 9ന് വിശേഷാൽ ഷഷ്ഠിപൂജ. വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ. ഒന്നിന് 8.30ന് മഹാമൃത്യുഞ്ജയഹോമം. 2ന് 7ന് മോഹിനിയാട്ടം, 8ന് കോമഡി ഷോ. ഉച്ചക്കഴിഞ്ഞ് 2ന് കുടുംബസംഗമ സമ്മേളനം എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എ.എസ്. സലീം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ കുടുംബസംഗമ സന്ദേശം നല്കും. യൂണിയൻ കൗൺസിലർ അജയകുമാർ, ശാഖാ വൈസ് പ്രസിഡന്റ് കിരൺ ഷിബു, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് വിജയമ്മ കൃഷ്ണൻ, കുമരനാശാൻ കുടുംബയൂണിറ്റ് പ്രസിഡന്റ് പി.കെ. ഓമനക്കുട്ടൻ, ശ്രീ ശാരദാ ദേവി കുടുംബയൂണിറ്റ് പ്രസിഡന്റ് പി.കെ. രാജേഷ്, ഗുരുദേവൻ കുടുംബയൂണിറ്റ് പ്രസിഡന്റ് സുമ ഷാജി, ഗുരുകുലം കുടുംബയൂണിറ്റ് പ്രസിഡന്റ് പി.എൻ സിജു കുമാർ, വയൽവാരം കുടുംബയൂണിറ്റ് പ്രസിഡന്റ് സുനന്ദ ഷാജി, ചെമ്പഴന്തി കുടുംബയൂണിറ്റ് പ്രസിഡന്റ് വി.കെ ശശി, ഗുരുസ്തുതി കുടുംബയൂണിറ്റ് പ്രസിഡന്റ് സൗദാമിനി സദനപ്പൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി സി.ജി സുനിൽ സ്വാഗതവും യൂണിയൻ കമ്മറ്റി പി.ആർ ബാബു നന്ദിയും പറയും. 3ന് വൈകിട്ട് 7ന് നൂപുരധ്വനി 2020. 4ന് രാവിലെ 7ന് ഗുരുഭാഗവത പാരായണം, 9ന് കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ പ്രഭാഷണം നടത്തും. ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4ന് നടതുറപ്പ്, 6ന് ആറാട്ട് പുറപ്പാട്, 6.30ന് തിരു ആറാട്ട്, നിറപറ, മഹാകാണിക്ക, ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, കൊടിയിറക്ക്, മഹാകാണിക്ക, മംഗളാരതി, അന്നദാനം.