വൈക്കം : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം 31, 1 തീയതികളിൽ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കും.
31ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി സാബു മാത്യു ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഒന്നാം തീയതി രാവിലെ 10ന് ജില്ലാ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.വി. ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. 11.30ന് ട്രേഡ് യൂണിയൻ സമ്മേളനം സംസ്ഥാന മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്യും. ആർ. രാജീവ്കുമാർ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2ന് യാത്രയയപ്പ് സമ്മേളനം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ബിനു ജോയി അദ്ധ്യക്ഷത വഹിക്കും. 3ന് പ്രകടനം.